beijing

ബീ​ജിം​ഗ്:​ ​ലോ​ക​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ശ​ത​കോ​ടീ​ശ്വ​ര​ന്മാ​‌​ർ​ ​പാ​ർ​ക്കു​ന്ന​ ​ന​ഗ​ര​മെ​ന്ന​ ​പ​ദ​വി​ ​ചൈ​ന​യു​ടെ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ബീ​ജിം​ഗി​ന് ​സ്വ​ന്തം.​ ​ഫോ​ബ്സി​ന്റെ​ ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​ര​മാ​ണി​ത്.​ ​അ​മേ​രി​ക്ക​ൻ​ ​സം​സ്ഥാ​ന​മാ​യ​ ​ന്യൂ​യോർക്കിന് ​സ്വ​ന്ത​മാ​യി​രു​ന്ന​ ​സ്ഥാ​ന​മാ​ണി​പ്പോ​ൾ​ ​ബീ​ജിം​ഗ് ​നേടിയിരിക്കുന്നത്.​ ​അ​തേ​സ​മ​യം,​ ​ലോ​ക​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​രു​ള്ള​ ​രാ​ജ്യം​ ​അ​മേ​രി​ക്ക​യാ​ണ്.​ ​ര​ണ്ടാ​മ​ത് ​ചൈ​ന​യാ​ണ്.​ ​ഫോ​ബ്സി​ന്റെ ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​രം​ 100​ ​ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​രാ​ണ് ​ഇ​പ്പോ​ൾ​ ​ബീ​ജിം​ഗി​ലു​ള്ള​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 33​ ​ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർ​ ​രാ​ജ്യ​ത്ത് ​പു​തു​താ​യി​ ​ഉ​ണ്ടാ​യി.​ ​ന്യൂ​യോ​ർക്കി​ൽ​ 99​ ​ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​രു​ണ്ട്.​ ​ന്യൂ​യോ​ർ​ക്കി​ലെ​ ​ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ​ ​മൊ​ത്തം​ ​ആ​സ്തി​ 80​ ​ബി​ല്യ​ൺ​ ​ഡോ​ള​റാ​ണ്.​ ​ഇ​ത് ​ബീ​ജിം​ഗി​നേ​ക്കാ​ൾ​ ​ഏ​റെ​ ​കൂ​ടു​ത​ലാ​ണ്.​ ​കൊ​വി​ഡ്​നി​യ​ന്ത്ര​ണം,​ ​പു​തി​യ​ ​ടെ​ക്ക് ​ക​മ്പ​നി​ക​ളു​ടെ​യും​ ​സ്റ്റോ​ക്ക് ​മാ​ർ​ക്ക​റ്റു​ക​ളു​ടെ​യും​ ​ഉ​യ​ർ​ച്ച​ ​എ​ന്നി​വ​ ​ബീ​ജിം​ഗി​ന് ​അ​നി​കൂ​ല​ ​ഘ​ട​ക​ങ്ങ​ളാ​യി​ .

ടി​ക് ​ടോ​ക്കി​ൻെ​റ​ ​സ്ഥാ​പ​ക​നും​ ​ബൈ​റ്റ്ഡാ​ൻ​സ് ​ചീ​ഫ് ​എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ​ ​ഴാ​ങ് ​യി​മിം​ഗ് ​ആ​ണ് ​ബീ​ജിം​ഗി​ലെ​ ​ഏ​റ്റ​വും​ ​ധ​നി​ക​ൻ.​ 3560​ ​കോ​ടി​ ​ഡോ​ള​റാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​സ്തി.

@ അമേരിക്ക (ശതകോടീശ്വരന്മാർ) - 2020ൽ 614 , 2021ൽ 724

@ ചൈന(ശതകോടീശ്വരന്മാർ) - 2020ൽ 456 ,2021ൽ 698