kk

തിരുവനന്തപുരം : ലീഗ് - സി.പി.എം സംഘർഷങ്ങൾക്ക് പിന്നാലെ മകനെതിരെ സോഷ്യൽ മീഡിയയിൽ കൊലവിളി ഡയലോഗുമായി വന്നയാൾക്ക് ചുട്ടമറുപടിയുമായി വനിതാ ലീഗ് സംസ്ഥാന അദ്ധ്യക്ഷ സുഹ്‌റ മമ്പാട്. മകൻ നിയാസ് മുഹമ്മദിനെതിരെയുള്ള കൊലവിളി ഡയലോഗിന് അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ എന്ന മറുപടി ഫേസ്‌ബുക്കിൽ കുറിച്ചത്.

നിയാസ് മുഹമ്മദിന്റെ ചിത്രത്തിന് താഴെ 'കല്ല് ഒക്കെ കൈയ്യിൽ എടുത്തു പട്ടി ഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല. പക്ഷേ അത് പാർട്ടി ഓഫിസിൽ വന്നു വീണാൽ നാളെ സുഹറാടെ വീട്ടിൽ തങ്ങൾമാർ വന്നു മയ്യത്തു നിസ്‌കാരം നടത്തേണ്ടി വന്നേനെ' എന്നായിരുന്നു ഒരാൾ കുറിച്ചത്.

അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത്‌ സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച്‌ കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ...

Posted by Suhra Mampad on Wednesday, 7 April 2021

ഇതിന് സുഹ്‌റയുടെ മറുപടി ഇങ്ങനെ: 'അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ? നിയാസിനെ മൂക്കിൽ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബർ സഖാക്കൾ പലരും സോഷ്യൽ മീഡിയയിൽ വല്ലാതെ കുരയ്ക്കുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത് ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങും'– സുഹ്‌റ കുറിച്ചു.