dd

തൊ​​​ടു​​​പു​​​ഴ​​​:​​​ ​​​പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​നെ​​​ ​​​ക്രൂ​​​ര​​​മാ​​​യി​​​ ​​​മ​​​ർ​​​ദി​​​ക്കു​​​ന്ന​​​ ​​​വീ​​​ഡി​​​യോ​​​ ​​​ചി​​​ത്രീ​​​ക​​​രി​​​ച്ച് ​​​സ​​​മൂ​​​ഹ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ​​​ ​​​പോ​​​സ്റ്റ് ​​​ചെ​​​യ്ത​​​ ​​​സം​​​ഭ​​​വ​​​ത്തി​​​ൽ​​​ ​​​പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​ ​​​മൂ​​​ന്ന് ​​​പേ​​​ർ​​​ക്കെ​​​തി​​​രെ​​​ ​​​തൊ​​​ടു​​​പു​​​ഴ​​​ ​​​പൊ​​​ലീ​​​സ് ​​​കേ​​​സെ​​​ടു​​​ത്തു.​​​ ​​​മാ​​​ർ​​​ച്ച് 31​​​ന് ​​​ഇ​​​ട​​​വെ​​​ട്ടി​​​ ​​​വ​​​നം​​​ഭാ​​​ഗ​​​ത്താ​​​യി​​​രു​​​ന്നു​​​ ​​​സം​​​ഭ​​​വം.​
​​സ്വ​​​കാ​​​ര്യ​​​ ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​ ​​​ഫു​​​ട്‌​​​ബോ​​​ൾ​​​ ​​​ക​​​ളി​​​ക്കാ​​​ൻ​​​ ​​​പോ​​​യ​​​തി​​​ന് ​​​ചെ​​​ല​​​വാ​​​യ​​​ 130​​​ ​​​രൂ​​​പ​​​ ​​​ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്ന് ​​​പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു​​​ ​​​മ​​​ർ​​​ദ​​​നം.​​​ ​​​മ​​​റ്റ് ​​​ര​​​ണ്ട് ​​​പേ​​​ർ​​​ ​​​വീ​​​ഡി​​​യോ​​​ ​​​എ​​​ടു​​​ത്തു.​​​ ​​​ത​​​ല​​​യി​​​ലു​​​ൾ​​​പ്പ​​​ടെ​​​ ​​​ക്രൂ​​​ര​​​മാ​​​യ​​​ ​​​മ​​​ർ​​​ദ്ദ​​​ന​​​മേ​​​റ്റ​​​ ​​​പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​ൻ​​​ ​​​പേ​​​ടി​​​ ​​​കാ​​​ര​​​ണം​​​ ​​​ആ​​​ദ്യം​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​പ​​​റ​​​ഞ്ഞി​​​ല്ല.​​​ ​​​പി​​​ന്നീ​​​ട് ​​​അ​​​സ​​​ഹീ​​​ന​​​മാ​​​യ​​​ ​​​വേ​​​ദ​​​ന​​​ ​​​വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് ​​​വീ​​​ട്ടി​​​ൽ​​​ ​​​പ​​​റ​​​ഞ്ഞ​​​തും​​​ ​​​വീ​​​ട്ടു​​​കാ​​​ർ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ ​​​കൊ​​​ണ്ടു​​​പോ​​​യ​​​തും.​​​ ​​​ഇ​​​തി​​​ന് ​​​പി​​​ന്നാ​​​ലെ​​​ ​​​സ​​​മൂ​​​ഹ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ൾ​​​ ​​​മ​​​ർ​​​ദ്ദ​​​ന​​​ ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ​​​ ​​​പ്ര​​​ച​​​രി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​പ്ര​​​തി​​​ക​​​ൾ​​​ക്ക് 16​​​ ​​​വ​​​യ​​​സു​​​ണ്ട്.​​​ ​​​ഇ​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​ ​​​ജെ.​​​ജെ​​​ ​​​ആ​​​ക്ട് ​​​പ്ര​​​കാ​​​രം​​​ ​​​കേ​​​സെ​​​ടു​​​ത്തു.​​​ ​​​സി.​​​ഡ​​​ബ്ല്യു.​​​സി​​​ക്കും​​​ ​​​പ​​​രാ​​​തി​​​ ​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.