വാഷിംഗ്ടൺ: മരിച്ചതിന് ശേഷം എന്ത് സംഭവിക്കുന്നു എന്നത് ഇന്നും അജ്ഞാതമാണ്. എന്നാൽ മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ച് വന്ന സാൻഡി എന്ന യുവതിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. 'നിയർ ഡെത്ത് എക്സ്പീരിയൻസ് ഫൗണ്ടേഷന്റെ വെബ്സൈറ്റിലാണ് സാൻഡി കുറിപ്പ് പങ്കുവച്ചത്.
ഹൃദയാഘാതം മൂലം 12 മിനിറ്റ് യുവതിയുടെ ഹൃദയം നിലച്ചിരുന്നു. ഹൃദയമിടിപ്പ് നിലച്ചപ്പോൾ പൾസോ, തലച്ചോറിൽ തരംഗ ചലനമോ ഒന്നും ഉണ്ടായിരുന്നില്ല. ആ 12 മിനിറ്റ് സമയത്ത് സംഭവിച്ച് കാര്യങ്ങൾ ആണ് യുവതി വെളിപ്പെടുത്തിയത്. ഭീകരവും പേടിപ്പെടുത്തുന്നതുമായിരുന്നു ആ നിമിഷങ്ങൾ എന്നാണ് യുവതി പറയുന്നത്.
ദശലക്ഷം മൈലുകൾക്ക് അപ്പുറമായിരുന്നു ഞാൻ. പ്രതികരണ ശേഷി നഷ്ടപ്പെട്ടു. എന്നാൽഎന്റെ കൂട്ടുകാർ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു. കണ്ണുകൾ അടഞ്ഞിരുന്നുവെങ്കിലും ഞാൻ എല്ലാം കാണുന്നുണ്ടായിരുന്നു. ആ സമയത്ത് ഉണരാൻ ഞാൻ ഒരുപാട് ശ്രമിച്ചു പക്ഷേ സാധിച്ചില്ല. എന്റെ കൂടെ ആരോ ഉണ്ടായിരുന്ന പോലെ തോന്നി. മുഴുവൻ ഇരുട്ട് നിറഞ്ഞിരുന്നു. ഞാൻ ഉച്ചത്തൽ കരയാൻ ശ്രമിച്ചു. പക്ഷേ അത് സാധിച്ചില്ല. പിന്നീട് പതുക്കെ ഞാൻ ഉണരുകയായിരുന്നു - സാൻഡി കുറിച്ചു.