പരീക്ഷാ അപേക്ഷ
2015 പ്രവേശനം ഒമ്പതാം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി ഓണേഴ്‌സ്, 2017 പ്രവേശനം അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി യൂണിറ്ററി ഡിസംബർ 2020 സേ പരീക്ഷകൾക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പഠന വിഭാഗങ്ങളിലെ സി.ബി.സി.എസ്.എസ് 2017 പ്രവേശനം ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്കും 2019 പ്രവേശനം എം.എസ്‌സി ഫോറൻസിക് സയൻസ് ഏപ്രിൽ 2021 റഗുലർ പരീക്ഷയ്ക്കും പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷകൾ മാറ്റി
9ന് നടത്താൻ നിശ്ചയിച്ച സി.ബി.സി.എസ്.എസ് 2019 സ്‌കീം, 2019 പ്രവേശനം മൂന്നാം സെമസ്റ്റർ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി നവംബർ 2020 റഗുലർ പരീക്ഷ മാറ്റിവച്ചു. അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ് 2019 സ്‌കീം, 2019 പ്രവേശനം മൂന്നാം സെമസ്റ്റർ എം.എ മലയാളം വിത്ത് ജേണലിസം നവംബർ 2020 റഗുലർ പരീക്ഷ 21ന് നടക്കും.
ഇന്റേണൽ മാർക്ക്
മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ് ഏപ്രിൽ 2020 റഗുലർ പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് വെബ്‌സൈറ്റിൽ 22 വരെ ലഭ്യമാണ്.