sachin

മുംബയ്: കൊവിഡ് ബാധിച്ച ശേഷം മുൻകരുതലിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ ആശുപത്രി വിട്ടു.

ഇന്നലെ വീട്ടിലെത്തിയ കാര്യം സച്ചിൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മാർച്ച് 27-നാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. ആറു ദിവസങ്ങൾക്കു ശേഷമാണ് ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റിയത്. വീട്ടിലെത്തിയെങ്കിലും ഐസൊലേഷനിൽ കഴിയുമെന്ന് സച്ചിൻ അറിയിച്ചിട്ടുണ്ട്.