കോഴിക്കോട്: ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി .കണ്ണൂരിലെ വീട്ടിൽ നിന്നാണ് മുഖ്യമന്ത്രിയെ മെഡിക്കൽ കോളേജിൽ എത്തിച്ചത് ആവശ്യമെങ്കിൽ തലസ്ഥാനത്തുനിന്ന് വിദഗ്ദ്ധരെ കോഴിക്കോട്ടേക്ക് അയയ്ക്കും. മുഖ്യമന്ത്രിക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല.. ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തി. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ക്വാറന്റീനിൽ പോകണമെന്നു നിർദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മരുമകൻ മുഹമ്മദ് റിയാസും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മാർച്ച് 3ന് മുഖ്യമന്ത്രി കൊവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരുന്നു.