ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോയിൻ അലിക്കെതിരെ പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീന്റെ വിദ്വേഷ പരാമർശത്തെ തുടർന്നുള്ള വിവാദം ഒഴിയുന്നില്ല.. 'ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിൽ മോയിൻ അലി സിറിയയിൽ പോയി ഐസിസിൽ ചേരുമായിരുന്നു എന്നാണ് തസ്ലിമ ട്വീറ്റ് ചെയ്‌തത്. ഈ മാസം അഞ്ചിനായിരുന്നു തസ്‌ലിമയുടെ വിവാദ പരമാർശം. ഇതിനെതുടർന്ന് മോയിൻ അലിക്ക് പിന്തുണയുമായി ക്രിക്കറ്റ് ലോകം മുഴുവൻ രംഗത്തെത്തി. ഇതോടെ ട്വീറ്റ് ഡിലിറ്റ് ചെയ്ത് തസ്‌ലിമ വിശദീകരണവുമായി രംഗത്തെത്തി.
Haters know very well that my Moeen Ali tweet was sarcastic. But they made that an issue to humiliate me because I try to secularize Muslim society & I oppose Islamic fanaticism. One of the greatest tragedies of humankind is pro-women leftists support anti-women Islamists.
മോയിൻ അലിയുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റ് ആക്ഷേപഹാസ്യമാണെന്നും തന്നെ ആക്ഷേപിക്കാൻ വിമർശകർ അതൊരു ആയുധമാക്കിയെന്നുമായിരുന്നു നസ്രീൻ വ്യക്തമാക്കിയത്.. ഇസ്ലാമിലെ തീവ്ര ചിന്താഗതിയെ എതിർക്കുന്ന വ്യക്തിയും മുസ്ലിം സമൂഹത്തിൽ മതേതര ചിന്ത വളർത്താൻ ശ്രമിക്കുന്നയാളുമായതിനാലാണ് തനിക്കെതിരെ ആക്രമണം നടക്കുന്നതെന്നും വിശദീകരണ കുറിപ്പിൽ അവർ വ്യക്തമാക്കി.
Sarcastic ? No one is laughing , not even yourself , the least you can do is delete the tweet https://t.co/Dl7lWdvSd4
തസ്ലിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഇംഗ്ലണ്ടിന്റെ പേസ് ബോളർ ജോഫ്ര ആർച്ചർ,ബാറ്റ്സ്മാൻ സാം ബില്ലിങ്സ്, സാക്വിബ് മഹ്മൂദ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. '