
മുംബയ് : മഹാരാഷ്ട്രയിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ രണ്ട് മന്ത്രിമാർ കൂടി രാജിവയ്ക്കുമെന്ന് ബി..ജെ,പി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടിൽ അവകാശപ്പെട്ടു. രണ്ടു മന്ത്രിമാർകൂടി 15 ദിവസത്തിനുള്ളിൽ രാജിവയ്ക്കും. ഇവർക്കെതിരെ അഴിമതി ആരോപണവുമായി കോടതിയെ സമീപിക്കാൻ ആളുകൾ തയ്യാറാകുന്നുണ്ട്. അതോടെ ഇവർക്ക് രാജിവയ്‌ക്കേണ്ടിവരും. മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിന് സജ്ജമാണ്. എന്നാൽ തന്റെ പാർട്ടി അല്ല അതിന് പിന്നിലെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
അനിൽ ദേശ്‌മുഖിന് എതിരായ അഴിമതി ആരോപണത്തിനൊപ്പം ഗതാഗത മന്ത്രി അനിൽ പരബിനെതിരായ ആരോപണവും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.