
വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ പോഷകമൂല്യമേറിയ ഒന്നാണ് ഗ്രീൻപീസ്. ഇത് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. പ്രോട്ടീൻ, ഫൈബർ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ഗ്രീൻ പീസ്. 100 ഗ്രാം ഗ്രീൻ പീസിൽ അടങ്ങിയിരിക്കുന്ന ശരാശരി കലോറി 78 കലോറിയാണ്.
ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും ഗ്രീൻ പീസ് സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയത്തെ ആരോഗ്യകരമായി സൂക്ഷിക്കാൻ ഈ പോഷകങ്ങൾക്ക് കഴിയും.
ഗ്രീൻപീസിലെ നാരുകൾ മികച്ച ദഹനത്തിന് സഹായിക്കും. ദിവസവും രണ്ട് മില്ലി ഗ്രാം ഗ്രീന്‍പീസ് കഴിക്കുന്നത് മാരകരോഗങ്ങളെപ്പോലും ചെറുക്കുന്നു. ഈ ആരോഗ്യഗുണങ്ങൾ ഒക്കെയുണ്ടെങ്കിലും ഗ്രീൻപീസിൽ ലെക്ടിനുകളും ഫൈറ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മിതമായ അളവിൽ മാത്രമേ ഗ്രീൻ പീസ് കഴിക്കാവൂ.