
ടെക്‌സസ്: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഇത്തവണ ടെക്‌സസിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ പൊലീസ് പിടികൂടി. വെടിവയ്പ്പ് അമേരിക്കയില്‍ പകര്‍ച്ചവ്യാധി പോലെ പടരുകയാണെന്ന് അഭിപ്രായപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അതിനെ നേരിടാനുള്ള പദ്ധതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വെടിവയ്പ്പുണ്ടായത് എന്നതും ശ്രദ്ധേയമാണ്.
പ്രദേശിക സമയം വൈകുന്നേരം 2.30 തോടെയാണ് ടെക്‌സസിലെ കെന്റ് മൊറി കാമ്പിനറ്റില്‍ വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. അടുത്തകാലത്ത് ജോര്‍ജിയിലും കാലിഫോണിയിലും നടന്ന വെടിവയ്പ്പുമായി ഇതിന് ബന്ധമുണ്ടോ എന്നകാര്യത്തിൽ വ്യക്തയില്ലെന്ന് അവര്‍ പറഞ്ഞു.
അമേരിക്കയില്‍ ഓരോ വര്‍ഷവും ശരാശരി 40000 ലധികം ആളുകള്‍ വെടിവയ്പ്പില്‍ മരിക്കുന്നുവെന്നാണ് കണക്ക്. തോക്ക് ഉപഭോഗം കുറക്കുന്നതിന് ആറിന പദ്ധതികളാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ബൈഡല്‍ പ്രഖ്യാപിച്ചത്. ഇത് ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ചില സെനറ്റ് അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു.