airindia

കോഴിക്കോട്: കരിപ്പൂരിൽ എയർ ഇന്ത്യയുടെ വിമാനം അടിയന്തരമായി തിരികെയിറക്കി. പറന്നുയർന്ന ഉടൻ വിമാനത്തിന്റെ കാർഗോ ഭാഗത്ത് നിന്നും തീപിടിത്ത സൂചനയായ അലാറം മുഴങ്ങിയതോടെയാണ് വിമാനം തിരിച്ചിറക്കിയത്. കരിപ്പൂരിൽ നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് അലാറം മുഴങ്ങിയത്.

വിമാനത്തിൽ യാത്രക്കാരായി പതിനേഴ് പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്നും കരിപ്പൂർ വിമാനത്താവള മാനേജർ അറിയിച്ചു. വിമാനത്തിൽ തുടർ പരിശോധനകൾ നടത്തിവരികയാണ്.