മുംബയ്: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ മൾട്ടിപ്ളക്‌സുകളും അടച്ച് മഹാരാഷ്‌ട്ര സർക്കാർ. ഇതോടുകൂടി പുതിയ സിനിമകളുടെ റിലീസ് ഉടനുണ്ടാകില്ല. നിരവധി നിർമ്മാതാക്കൾ തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് തിയതി മാറ്റിവച്ചുകഴിഞ്ഞു.
സിനിമകളുടെ റിലീസ് മറ്റിവച്ചതിലൂടെ ബോളിവുഡ് വൻ നഷ്‌ടത്തിലേക്കാണ് കൂപ്പുകുത്താൻ പോകുന്നതെന്നാണ് റിപ്പോർട്ട്. അക്ഷയ്‌കുമാറിന്റെ ബിഗ് ബഡ്‌ജറ്റ്ചിത്രം 'സൂര്യവൻശി' അടക്കമുള്ളവ റിലീസ് മാറ്റിവച്ച കൂട്ടത്തിലുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ മഹാരാഷ്‌ട്രയാണ് ഏറ്റവും ബാധിക്കപ്പെട്ട സംസ്ഥാനം. ഏപ്രിൽ ആദ്യവാരത്തോടെ തന്നെ സംസ്ഥാനത്തെ മൾട്ടിപ്ളക്‌സുകൾ ഉൾപ്പടെയുള്ള സിനിമാതിയേറ്റർ സംവിധാനങ്ങൾ സർക്കാർ അടച്ചിരുന്നു.