1. 2012 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത്?
2. മാൽഗുഡി ഡേയ്സ് ആരുടെ കൃതിയാണ്?
3. ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ്?
4. കേരളത്തിൽ ഏറ്രവും വലിയ ആദിവാസി വിഭാഗം?
5. സൗരയൂഥത്തിലെ ഏറ്റവും ചെറിയഗ്രഹം?
6. സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
7. ഭൗമഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?
8. വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്?
9. വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹലവണം?
10. അസ്കോർബിക് ആസിഡ് എന്നപേരിലറിയപ്പെടുന്ന ജീവകം?
11. തണ്ണീർമുക്കം ബണ്ട് ഏത് കായലിന് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്?
12. ബാങ്കിംഗ് റെഗുലേഷൻ ആക്ട് നടപ്പിലാക്കിയ വർഷം?
13. ഭിലായ് ഇരുമ്പുരുക്ക് നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതികാലത്താണ് ആരംഭിച്ചത്?
14. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം?
15. തിണസങ്കല്പം നിലനിന്നിരുന്ന കേരളത്തിൽ പർവ്വതപ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത്?
16. ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിലെത്തിച്ചത്?
17. ഹാൽഡിയ തുറമുഖം ഏത് സംസ്ഥാനത്തിലാണ്?
18. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതിചെയ്യുന്നു?
19. ഇന്ദിരആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
20. സുഖവാസകേന്ദ്രമായ മൗണ്ട് അബു പട്ടണം സ്ഥിതിചെയ്യുന്നത് ഏത് പർവതനിരയിലാണ്?
21. കേരള നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്?
22. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്?
23. താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
24. ബുലൻഡ് ദർവാസ നിർമ്മിച്ചതാര്?
25. ഇന്ത്യയിലെ ഏക അഗ്നിപർവതമായ ബാരൺ സ്ഥിതിചെയ്യുന്നത്?
26. ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്?
27. മുദ്രാരാക്ഷസം ആരുടെ കൃതിയാണ്?
28. 1857 ലെ മഹത്തായ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം കൊടുത്ത നേതാവ്?
29. താഷ്കെന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
30. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറി ആരായിരുന്നു?
31. 1964-66ലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസകമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?
32. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാനുപയോഗിക്കുന്ന റിട്ട്?
33. അപ്പുക്കിളി എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?
34. സഞ്ജയൻഎന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?
35. 2012ലെ സരസ്വതി സമ്മാൻ ലഭിച്ചതാർക്ക്?
36. വംശനാശഭീഷണി നേരിടുന്നവരയാടുകൾ ഏത് വന്യജീവസംരക്ഷണകേന്ദ്രത്തിലാണ് കാണപ്പെടുന്നത്?
37. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ?
38. ഡെങ്കിപ്പനി പരത്തുന്ന കൊതുക്?
39. ഒന്നാം ഭൗമഉച്ചകോടി നടന്ന സ്ഥലം?
40. ഇടിമിന്നലുണ്ടാകുമ്പോൾ ജനൽകമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസമൂലമാണ്?
41. ട്രാൻസ്ഫോർമറിന്റെ പ്രവർത്തനതത്വം?
42. കൊല്ലവർഷം ആരംഭിച്ചതെന്ന്?
43. കേരളത്തിലെ ഏറ്റവും പഴയ രാജവംശം?
44. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?
45. വൈക്കം സത്യാഗ്രഹം എത്രദിവസം നീണ്ടുനിന്നു?
46. കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്?
47. ഹിമാലയത്തിലെ ഏറ്രവും ഉയരം കൂടിയ പർവ്വതനിര?
48. ഡൽഹി - കൊൽക്കത്ത ദേശീയപാത?
49. ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മജുലി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
50. റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്ത്?
ഉത്തരങ്ങൾ
(1) പ്രാൺ സികാന്ത്
(2) ആർ.കെ. നാരായൺ
(3) IRNSS-1A
(4) പണിയർ
(5) ബുധൻ
(6) ജെ.സി. ബോസ്
(7) ശനി
(8)സൾഫർ
(9) സോഡിയം
(10) ജീവകം സി
(11) വേമ്പനാട്ട് കായൽ
(12) 1949
(13) 1956-61
(14) ഡിസംബർ 10
(15) കുറിഞ്ചി
(16) പോർച്ചുഗീസുകാർ
(17) പശ്ചിമബംഗാൾ
(18) കൊൽക്കത്ത
(19) ഭവനനിർമ്മാണം
(20) ആരവല്ലി
(21) ശ്രീനാരായണഗുരു
(22) മഹാനദി
(23) സംഗീതം
(24) അക്ബർ
(25) ആൻഡമാൻ നിക്കോബാർ
(26) നരസിംഹറാവു
(27) വിശാഖദത്തൻ
(28) നാനാസാഹിബ്
(29) ലാൽ ബഹാദൂർ ശാസ്ത്രി
(30) വി.പി.മേനോൻ
(31) ഡോ. വി.എസ്. കോത്താരി
(32) ഹേബിയസ് കോർപ്പസ്
(33) ഖസാക്കിന്റെ ഇതിഹാസം
(34) എം.ആർ. നായർ
(35) സുഗതകുമാരി
(36) ഇരവികുളം
(37) അഡ്രിനാലിൻ
(38) എയ്ഡിസ് ഈജിപ്റ്റി
(39) റിയോ ഡി ജനീറോ
(40) അനുനാദം
(41) മ്യൂച്വൽ ഇൻഡക്ഷൻ
(42) 825
(43) ആയ് രാജവംശം
(44) ശാസ്താംകോട്ട കായൽ
(45) 603
(46) കയർ
(47) ഹിമാദ്രി
(48) NH - 2
(49) അസാം
(50) വാറൻ ഹേസ്റ്റിംഗ്സ്