വിജയ് യുടെ അറുപത്തിയഞ്ചാമത് ചിത്രത്തിൽ നായികയാകുന്ന പൂജ െഹഗ്ഡെയ്ക്ക് മൂന്നുകോടി രൂപ പ്രതിഫലം. താരത്തിന് ഇതേവരെ ലഭിച്ചതിൽ ഏറ്റവും വലിയ പ്രതിഫലത്തുകയാണിത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ .ഇതുവരെ കാണാത്ത വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് റഷ്യയാണ്.പത്തുദിവസത്തെ ചിത്രീകരണത്തിന് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം റഷ്യയിലേക്ക് തിരിച്ചു.
പ്രതിനായകവേഷത്തിൽ ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധിഖി എത്തുന്നുവെന്ന് റിപ്പോർട്ടുണ്ട്.അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സൺ പിക് ചേഴ്സാണ് നിർമാണം.