sunny

ജോ​ജി​യി​ലെ​ ​കുട്ടപ്പനെ അ​വ​ത​രി​പ്പി​ച്ച​ ​
പി.​ ​എ​ൻ​ ​സ​ണ്ണി​യുടെ അഭി​നയത്തുടക്കം
സ്ഫടി​കത്തി​ലൂടെയായി​രുന്നു

ഇപ്പോൾ 'ജോജി'യുടെ അപ്പൻ പനച്ചേൽ വീട്ടിൽ കുട്ടപ്പൻ പി.കെയല്ല സണ്ണി. കട്ട ബോഡിയും ഉയർന്ന തലയെടുപ്പുമായി കുട്ടപ്പൻ കോട്ടയത്തിനടുത്ത് വാകത്താനത്തുണ്ട്. വാകത്താനം ചിറപ്പുറത്തു വീട്ടിൽ പി. എൻ സണ്ണിയാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'ജോജി'യിൽ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ജോജിയുടെ അപ്പനെ നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ട്. ഭദ്രൻ സംവിധാനം ചെയ്ത സ്ഥടികത്തിൽ ശ്രദ്ധ നേടിയ വില്ലൻ തൊരപ്പൻ ബാസ്റ്റിൻ. പൂക്കോയയുടെ കുതിരപ്പവൻ ക്വട്ടേഷനും വാങ്ങി ആടുതോമയെ തല്ലിപ്പതം വരുത്താൻ എത്തുന്ന തൊരപ്പൻ ബാസ്റ്രിനെ പ്രേക്ഷകർ ഇപ്പോഴും മറന്നിട്ടില്ല. ഇട്ടിരിക്കുന്ന ബനിയൻ ഊരി മസില് പെടപ്പിക്കുന്ന ബാസ്റ്രിൻ. തോമയെ പിന്നിൽനിന്ന് കുത്തി വെള്ളത്തിൽ ചാടി മറയുന്ന തൊരപ്പൻ ബാസ്റ്റിനുശേഷം പി.എൻ സണ്ണി അത്രയ്ക്കൊന്നും സിനിമകളിൽ എത്തിയില്ല.'' ജോജിയുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനാണ് കുട്ടപ്പന്റെ വേഷത്തിലേക്ക് വിളിക്കുന്നത്.ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കിയ ഇയോബിന്റെ പുസ്കതത്തിൽ അഭിനയിച്ചിരുന്നു.ശ്യാമാണ് ദിലീഷിനോട് പറയുന്നത്. കോട്ടയം സ്വദേശി തന്നെയായതിനാൽ കോട്ടയം ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ സാധിച്ചു.'' സണ്ണി പറഞ്ഞു. പൊലീസുകാരനായിരുന്ന സണ്ണി എസ്. എെയായാണ് വിരമിച്ചത്. പൊലീസിൽ എത്തുംമുൻപേ തന്നെ സണ്ണി ജിമ്മിൽ പോയി തുടങ്ങിയിരുന്നു. 45 വർഷമായി ജിമ്മിൽ പോകാൻ തുടങ്ങിയിട്ട്. കോട്ടയം സി.വി. എൻ കളരിയിൽ കളരി പരിശീലിച്ചിരുന്ന കാലത്താണ് സ്ഥടികം ജോർജ് സ്ഥടികം സിനിമയുടെ ആവശ്യാർത്ഥം സിവിഎന്നിൽ എത്തുന്നത്. അന്ന് സ്ഥടികം ജോർജിനെ പരിശീലിപ്പിച്ചത് സണ്ണിയും. ജോർജാണ് ഭദ്രനോട് സണ്ണിയെക്കുറിച്ച് പറയുന്നത്. 'ജോജി'യിലെ കുട്ടപ്പനെ പോലെ മൂന്നു മക്കളാണ് സണ്ണിക്കും. രണ്ട് പെണ്ണും ഒരു ആണുമാണെന്ന് മാത്രം. അഞ്ജലി, ആതിര, അലക്സി . പെൺകുട്ടികൾ രണ്ടുപേരും ടെക് നോപാർക്കിൽ ഇളയ മകൻ അലക്സി എം.ബി . എ പഠിക്കുന്നു. 64-ാം വയസിലും വ്യായാമവും ജിം വർക്കൗട്ടും മാറ്റമില്ലാതെ തുടരുകയാണ് സണ്ണി. പുതിയ സിനിമകൾ വരുന്നുണ്ട്. ഇനി പവർഫുള്ളായി സിനിമയിൽ ഇറങ്ങാനാണ് തീരുമാനം.