കാൻബറ: ആസ്ട്രെസെനക വാക്സിന് നിയന്ത്രണവുമായി ആസ്ട്രേലിയ. വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതായി മെഡിക്കൽ റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് 50ന് താഴെയുള്ളവർക്ക് വാക്സിനേഷൻ നിറുത്തിവയ്ക്കാൻ ആസ്ട്രേലിയ തീരുമാനിച്ചത്.വ്യാഴാഴ്ച ആരോഗ്യ വിഭാഗത്തിന്റെ അടിയന്തര യോഗം ചേർന്നതിനു പിന്നാലെയാണിത്.യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെ നിർദ്ദേശവും ആസ്ട്രേലിയ സ്വീകരിച്ചിരുന്നു. നേരത്തേ ചില യൂറോപ്യൻ രാജ്യങ്ങൾ ആസ്ട്രസെനക വാക്സിൻ നിറുത്തിവച്ചിരുന്നു.