astrazeneca

കാൻ​ബ​റ: ആസ്ട്രെസെനക വാക്സിന് നിയന്ത്രണവുമായി ആസ്ട്രേലിയ. വാക്സിൻ സ്വീകരിച്ചവരിൽ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​യി മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ്​ 50ന്​ ​താ​ഴെ​യു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​നേ​ഷ​ൻ നി​റുത്തി​വയ്​ക്കാ​ൻ ആ​സ്​​ട്രേ​ലി​യ തീ​രു​മാ​നി​ച്ച​ത്.വ്യാ​ഴാ​ഴ്​​ച ആ​രോ​ഗ്യ വി​ഭാ​ഗ​ത്തിന്റെ അ​ടി​യ​ന്ത​ര യോ​ഗം​ ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണിത്.യൂ​റോ​പ്യൻ മെ​ഡി​സി​ൻ ഏ​ജ​ൻസി​യു​ടെ നി​ർ​ദ്ദേശ​വും ആ​സ്​​ട്രേ​ലി​യ സ്വീ​ക​രി​ച്ചി​രു​ന്നു. നേ​ര​ത്തേ ചില യൂ​റോ​പ്യൻ രാ​ജ്യ​ങ്ങൾ ആ​സ്ട്ര​സെ​ന​ക വാ​ക്സിൻ നിറു​ത്തി​വച്ചി​രു​ന്നു.