ഒസ്‌ലോ: കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ പ്രാധാനമന്ത്രിക്ക് വൻ തുക പിഴ ചുമത്തി പൊലീസ്. പ്രധനമന്ത്രിക്ക് പൊലീസ് പിഴ ചുമത്തുകയോ? ചോദ്യം ചോദിക്കാൻ വരട്ടെ, സംഭവം സത്യമാണ്. പക്ഷേ അത് ഇന്ത്യയിലല്ലെന്ന് മാത്രം. നോർവിയിൻ പ്രധാനമന്ത്രി എർന സോൾബെർഗിനാണ് ഈ അപൂർവ 'അവസരം' ലഭിച്ചത്.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് കുടുംബസംഗമത്തിൽ പങ്കെടുത്തതിനാണ് പ്രാധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് നോർവിയിൻ പൊലീസ് മേധാവി അറിയിച്ചു. 20000 നോർവയിൻ ക്രൗൺസ് (2352 ഡോളർ) ആണ് പിഴത്തുക. ഇക്കഴിഞ്ഞ മാസമാണ് തന്റെ അറുപതാം പിറന്നാൾ ആഘോഷിക്കാൻ 13 അംഗകുടുംബവുമായി എർന മൗണ്ട് റിസോർട്ടിൽ എത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ 10 പേരിൽ കൂടുതലുള്ള ഒത്തുചേരലിന് നോർവയിൽ അനുവാദമില്ല.
'നിയമം എല്ലാവർക്കും ബാധകമാണ്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരുമാണ് '- പ്രധാനമന്ത്രിക്ക് പിഴചുമത്തിയ വിഷയത്തിൽ നോർവയിൻ പൊലീസ് മേധാവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.