parvathy-nair


വി .കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് പാർവതി നായർ. അഭിനയത്തോടൊപ്പം മോഡലിംഗ് രംഗത്തും സജീവമായ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം തരംഗമാവുന്നു. ട്രാൻസ്പരന്റ് മഞ്ഞ ചെറിയ ടോപ്പും നീല ജീൻസ് ഷോർട്‌സുമാണ് പാർവതി ചിത്രത്തിൽ അണിഞ്ഞിരിക്കുന്നത്. പുതിയ ഗ്‌ളാമറസ് ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മിക്ക ദിവസങ്ങളിലും നടി തന്റെ പ്രേക്ഷകന് നല്ല ദിവസം ആശംസിക്കാറുണ്ട്. അവസരങ്ങൾ സൂര്യോദയം പോലെയാണെന്നും നിങ്ങൾ അതിനു വേണ്ടി കൂടുതൽ സമയം കാത്തിരുന്നാൽ ഒരുപക്ഷേ അത് നഷ്ടമാവുമെന്നാണ് പുതിയ ചിത്രത്തോടൊപ്പംനടി പ്രേക്ഷകരോട് പറയുന്നത്. ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്.

യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോൾസ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ട താരം കന്നഡയിലും തമിഴിലും ചിത്രങ്ങൾ ചെയ്തു.അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലൻ, ജെയിംസ് ആൻഡ് ആലീസ്, നിമിർ, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.