ഫാഷൻ ലോകത്തെ മിന്നും താരമാണ് ബോളിവുഡ് നായിക ജാൻവി കപൂർ. ജാൻവി അണിയുന്ന മിക്ക വസ്ത്രങ്ങളും ഫാഷൻ ലോകത്ത് ചർച്ച വിഷമാവാറുണ്ട് . ഇപ്പോൾ കൂട്ടുകാരുമായി മാലിദ്വീപിൽ അവധിയാഘോഷിക്കുന്നതിനിടയ്ക്ക് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വെള്ള ബിക്കിനിയാണ് ഫാഷൻ ലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. സിനിമയുടെ തിരക്കുകൾക്കിടയിൽ നിന്ന് കൂട്ടുകാർക്കൊപ്പം അവധിയാഘോഷിക്കാനെത്തിയ ഓരോ നിമിഷവും സുന്ദരമാക്കുകയാണ് ജാൻവി. മാലിയിലെ നിമിഷങ്ങൾ ജാൻവി തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.നീല കടൽ പോൽ സുന്ദരിയെന്ന് ജാൻവിയുടെ ചിത്രം കണ്ട ആരാധകർ പറയുന്നു.
ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി കപൂർ ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഗുഞ്ചൻ സക്സേനയുടെ ബയോപിക്കായ ഗുഞ്ചൻ സക്സേനയാണ് ജാൻവിയുടേതായി ഏറ്റവുമൊടിവിൽ റിലീസ് ചെയ്ത ചിത്രം. 'റൂഹി അഫ്സ"യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ത്രത്തിൽ ഡബിൾ റോളിലാണ് ജാൻവി എത്തുന്നത്. 30 വർഷങ്ങൾക്കു മുൻപ് ശ്രീദേവിയും 'ചൽബാസ് " എന്ന ചിത്രത്തിൽ ഡബിൾ റോളിലെത്തിയിരുന്നു.