priya


ഒരു കണ്ണിറുക്കൽ കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച 'ഒരു അഡാറ് ലൗ" താരം പ്രിയാ പ്രകാശ് വാര്യരുടെ പുത്തൻ ലുക്കിലുള്ള ഫോട്ടോഷൂട്ടും തരംഗമാകുന്നു. ''എന്തൊരു ലുക്കാണ് പ്രിയേ..." യെന്നാണ് പ്രിയയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് ആരാധകർ അതിശയത്തോടെ ചോദിക്കുന്നത്.

അഴകും അഭിനയവും കൊണ്ട് ആരാധകരെ സ്വന്തമാക്കിയ പ്രിയാവാര്യർ സമൂഹ മാദ്ധ്യമങ്ങളിലും സജീവമാണ്. ഇൻസ്‌റ്റഗ്രാമിൽ മാത്രം താരത്തിന് എഴുപത് ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ട് വൈറലാകാറുണ്ട്.

പ്രശസ്ത ഫോട്ടോഗ്രാഫർ അഭിനവ് സാഗറാണ് പ്രിയയുടെ പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

അഭിനേത്രി, മോഡൽ, ഗായിക എന്നീ നിലകളിൽ പ്രശസ്തയായ പ്രിയാവാര്യർ 2018-ൽ ഗൂഗിളിൽ ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ട ഇന്ത്യൻ സെലിബ്രിറ്റികളിലൊരാളാണ്.