veena-nair

തിരുവനന്തപുരം : വട്ടിയൂർക്കാവ് യു ഡി എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാത്ത അമ്പത് കിലോയോളം പോസ്റ്ററുകൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കകം ആക്രിക്കടയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് വീണാനായർ.

മാദ്ധ്യമങ്ങളിലൂടെയാണ് താൻ ഈ വിവരം അറിഞ്ഞതെന്നും, സംഭവം കോൺഗ്രസ് അദ്ധ്യക്ഷന്റെയും, പ്രതിപക്ഷ നേതാവിന്റെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന പാർട്ടി ദൗത്യം താൻ ഭംഗിയായി നിറവേറ്റിയെന്നും, രണ്ടര മണിക്കൂർ മാത്രം ഉറങ്ങി പ്രചാരണത്തിനിറങ്ങിയ ദിവസങ്ങളുണ്ടെന്നും വീണാനായർ പ്രതികരിച്ചു. ഒപ്പം നിന്നവർ ഇത്തരത്തിൽ ചെയ്യുമെന്ന് കരുതുന്നില്ല. പോസ്റ്ററുകൾ ആക്രിക്കടയിൽ എത്തിച്ചതാരെന്ന് കണ്ടുപിടിക്കാൻ താൻ ആളല്ലെന്നും എന്നാൽ അത് പാർട്ടി ചെയ്യുമെന്നും വീണാ നായർ അഭിപ്രായപ്പെട്ടു.