അപൂർവവും, കേട്ടാൽ ആരായാലും ഒന്ന് ഞെട്ടുന്നതുമായ ഒരു സംഭവം നടന്ന വീട്ടിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര. ഈ വിട്ടിൽ വിവാഹിതയായ സഹോദരിക്ക് നേരിടേണ്ടി വന്നത് ഭയാനകമായ അനുഭവമാണ്.മൂന്ന് മാസത്തിനിടെ നാല് തവണയാണ് പാമ്പിന്റെ കടിയേറ്റത് അതും അപകടകാരിയായ ശംഖുവരയന്റേത്.

snakemaster

ഓരോ തവണയും അപകടനില തരണം ചെയ്‌ത് വീട്ടിലേക്ക്. പിന്നെയും പാമ്പിന്റെ കടിയേൽക്കും. പേടിയോടെ ഓരോ ദിവസവും തള്ളിനീക്കുകയാണ് ഈ സഹോദരി. ആ കുടുംബത്തെ ആശ്വസിപ്പിക്കാനും പാമ്പിനോടുള‌ള അവരുടെ പേടി മാറ്റാനുമാണ് വാവ ഇവിടെ എത്തിയത്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.