
മുംബയ്: ബോളിവുഡ് സിനിമാനിർമ്മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തു. അന്ധേരി ഡി.എൻ നഗറിലെ അപ്പാർട്ട്‌മെന്റിലാണ് ഇരുവരും തീ കൊളുത്തിയത്. രണ്ടുപേരെയും കൂപ്പർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മ അസ്‌മിത ആദ്യം മരിച്ചു.
70 ശതമാനത്തോളം പൊള്ളലേറ്റ മകൾ സൃഷ്ടിയെ ഐരോളി നാഷണൽ ബേൺസ് സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങി. അമ്മയുടെ വൃക്കസംബന്ധമായ രോഗമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് മകൾ സൃഷ്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.