us-ship

വാഷിംഗ്ടൺ: ലക്ഷദ്വീപിലെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ അനുവാദമില്ലാതെ കപ്പൽ വിന്യസിച്ച് അമേരിക്കൻ നാവികസേന. യു.എസ് നാവികസേനയുടെ ഏഴാം കപ്പൽപ്പടയാണ് ബുധനാഴ്ച ലക്ഷദ്വീപിൽ നിന്ന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കപ്പൽ വിന്യാസം നടത്തിയത്. ഇന്ത്യയുടെ കടൽ സുരക്ഷാ നയത്തിനു വിരുദ്ധമാണിത്. യു.എസ്എസ് ജോൺ പോൾ ജോൺസ് എന്ന കപ്പലാണ് ഇന്ത്യൻ പരിധിക്കുള്ളിൽ കയറിയതെന്ന് യു.എസ് നാവികസേന പ്രസ്താവനയിൽ അറിയിച്ചു. ഇതിനു മുൻപും അമേരിക്ക ഇപ്രകാരം കപ്പൽ വിന്യസിച്ചിട്ടുണ്ടെന്നും ഇത് ഭാവിയിലും തുടരുമെന്നും സ്വതന്ത്ര കപ്പൽ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം, വിഷയത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.