
ബെക്കിംഗ്ഹാം: ബ്രിട്ടീഷ് റോയൽ ഫാമിലിയിലെ ഒരംഗം കൂടി വിടവാങ്ങി. പ്രിൻസ് ഫിലിപ്പ് (99) അന്തരിച്ചതായി ബെക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ പ്രിൻസ്, ഡ്യൂക്ക് ഒഫ് എഡിൻബർഗ് എന്നാണ് അറിയപ്പെട്ടിരുന്നത്.
1947ൽ ആണ് പ്രിൻസും എലിസബത്തും വിവാഹിതരായത്. ഇരുവർക്കും നാലുമക്കളും, എട്ട് പേരമക്കളും അവരുടെ മക്കളായി 10 പേരക്കുട്ടികളുമുണ്ട്.