സമൂഹത്തിന്റെ എതിർപ്പുകളെ അവഗണിച്ച് തന്റെ പെൺമക്കൾക്ക് ഗുസ്തി പരിശീലനം നൽകി അവരെ അന്തർദേശീയ കായിക വേദികളിലേക്കുയർത്തിയ മഹാവീർസിംഗ് ഫോഗട്ട് എന്ന ഹരിയാനക്കാരനായ ഗുസ്തിക്കാരന്റെ ജീവിത കഥ അഭ്രപാളികളിൽ ആവിഷ്കരിച്ച ചിത്രമാണ് ആമിർഖാൻ നായകനായ ദംഗൽ.2016ൽ റിലീസായ ദംഗലിൽ വബിതകുമാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയായ താരമാണ് സന്യമൽഹോത്ര.അമിർഖാന്റെ രണ്ടാമത്തെ മകളായാണ് സന്യ ദംഗലിൽ പ്രത്യക്ഷപ്പെട്ടത്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുത്തൻ ചിത്രങ്ങൾ കണ്ട് ഇത് ദംഗലിലെ അമിർഖാന്റെ മകൾ തന്നെയാണേയെന്നാണ് ആരാധകർ അതിശയപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള സന്യയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മാനസി സാവത്താണ്. ദംഗലിനുശേഷം സീക്രട്ട്, സൂപ്പർ സ്റ്റാർ, ഫോട്ടോഗ്രാഫർ, ലുഡോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച സന്യസമൂഹ മാദ്ധ്യമങ്ങളിലും സജീവമാണ്. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത പഗ്ഗലെയ്റ്റ് എന്ന സിനിമയിലും സന്യയാണ് നായിക.