ബംഗളൂരൂ: കന്നട നടിയും മുൻ ബിഗ് ബോസ് താരവും എഴുത്തുകാരിയുമായ ഛൈത്ര കൂട്ടൂർ ആത്മഹത്യശ്രമത്തിനെ തുടർന്ന് ചികിത്സയിൽ. കീടനാശിനി കുടിച്ച് അവശനിലയിൽ കാണപ്പെട്ട ഛൈത്രയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഛൈത്ര അപകടനില തരണം ചെയ്തുവെന്നും ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും ഛൈത്രയുടെ പിതാവ് പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പാണ് ഛൈത്ര മദ്ധ്യപ്രദേശ് സ്വദേശിയായ നാഗാർജുനയെ വിവാഹം ചെയ്തത്. നാഗാർജുനയുടെ കുടുംബാംഗങ്ങൾക്ക് ഈ വിവാഹത്തിൽ താത്പര്യമില്ലായിരുന്നു. ഇതെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് ഛൈത്രയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.