കൊല്ലം: ആശ്രാമത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. രാഹുൽ എന്ന യുവാവിനെ കുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പരവൂർ കൂനയിൽ വാറുവിള വീട്ടിൽ ജയൻ (24), ഇരവിപുരം ആരതി ഭവനിൽ സുജിത്ത് (33) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്.
ആശ്രാമം ലിങ്ക് റോഡിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൊല്ലം എ.സി.പി ടി.ബി. വിജയന്റെ നേത്യത്വത്തിൽ ഈസ്റ്റ് സി.ഐ ഷാഫി, എസ്.ഐമാരായ സമ്പത്ത്, ദിൽജിത്ത്, രാജ്മോഹൻ, സി.പി.ഒ രജിത്ത്, അൻഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.