
ഉദയംപേരൂർ: ഉയംപേരൂർ കള്ളനോട്ട് കേസിലെ സൂത്രധാരൻ പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഉദയംപേരൂർ സർക്കിൾ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടി രണ്ടിലയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ആഴ്ചൾക്ക് മുമ്പ് നടക്കാവ് മാനസിവീട്ടിൽ വാടകയ്ക്കു താമസിച്ചു വന്ന ചലച്ചിചിത്ര സഹ സംവിധായകർ പ്രിയൻ കുമാർ ,ഇയാളുടെ ബന്ധു വാസുദേവൻ , വാസുദേവന്റ് ഭാര്യ ധന്യ എന്നിവർ കള്ളനോട്ട് കൈവശം വച്ചതിനും കൈമാറ്റം ചെയ്തതിനും ഇപ്പോൾ ജയിലിലാണ്.ഇവരുടെ മൊഴിയെ തുടർന്നാണ് ചാലക്കുടിക്കാരനായ വിനോദ് സംഘത്തിലെ ഇടനിലക്കാരനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് വിനോദ് ചാലക്കുടിിയി ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സംഘം വിനോദിനെ പിടികൂടിയത്.