jackie-shroff

ബോളി​വുഡ് താരം ജാക്കി​ ഷ്റോഫ് വീണ്ടും മലയാളത്തി​ൽ അഭി​നയി​ക്കുന്നു. വി​ന​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​തി​ശ​യ​നി​ലൂ​ടെ​ മലയാളത്തി​ൽ അരങ്ങേറി​യ ജാ​ക്കി​ ​ഷ്റോഫ് കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​അ​ര​വി​ന്ദ് ​സ്വാ​മി​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങളി​ൽ എത്തുന്ന ​ ​ഒ​റ്റ് ​ എന്ന സി​നി​മ​യിലൂടെയാണ് വീണ്ടും മലയാളത്തി​ലെത്തുന്നത്. മലയാളത്തി​നൊപ്പം തമി​ഴി​ലും ചി​ത്രീകരി​ക്കുന്ന ഒറ്റ് സംവി​ധാനം ചെയ്യുന്നത് തീവണ്ടി​യി​ലൂടെ തുടക്കമി​ട്ട ടി.​പി​ ​ഫെ​ല്ലി​നിയാണ്, ഗോവയി​ൽ ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ടു​ത്ത​ ​ആ​ഴ്ച​ ​ജാ​ക്കി​ ​ഷ്റോഫ് ​ജോ​യി​ൻ​ ​ചെ​യ്യും. തെലുങ്ക് ​താ​രം​ ​ഈ​ഷ​ ​റെ​ബ്ബ​യാ​ണ് ​ഒ​റ്റി​ലെ​ ​നാ​യി​ക.​ ​ദ് ​ഷോ​ ​പീ​പ്പി​ളി​ന്റെ​ ​ബാ​ന​റി​ൽ​ ​ത​മി​ഴ് ​താ​രം​ ​ആ​ര്യ​യും​ ​ഒാ​ഗ​സ്റ്റ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷാ​ജി​ ​ന​ടേ​ശ​നും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മി​ക്കു​ന്ന​ത്.​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​ ​എ​സ്.​ ​സ​ജീ​വി​ന്റേ​താ​ണ്.​ ​വി​ജ​യ് ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​എ.​ ​എ​ച്ച​ ് ​കാ​ശി​ഫ് ​സം​ഗീ​ത​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.