തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഒഫ് അപ്ളൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ് സി (എം.എൽ.ടി) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ 18ന് തിരുവനന്തപുരത്ത് നടത്തും. സർവീസ് ക്വോട്ടയിൽ അപേക്ഷിക്കുന്നവരും പ്രവേശന പരീക്ഷ എഴുതണം. പ്രവേശന പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുന്നത് താതകാലികമായിട്ടായിരിക്കും. പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും 12 മുതൽ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്സ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്സിന് എസ്.എസ്.എൽ.സി/ കെ.ജി.ടി.ഇ പാസായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2021 ജൂലായ് 31ന് 40 വയസ് കവിയരുത്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഗവ. വനിതാ പോളിടെക്നിക് കോളേജിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് സെക്ഷനുമായോ 9400333230, 7560972412 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.
സ്പെഷ്യൽ അലോട്ട്മെന്റ്
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ്/കോഴ്സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ 13,14,15 തീയതികളിൽ നൽകണം. മുൻ അലോട്ട്മെന്റുകളിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ 16ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് : 0471-2560363, 364.
ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം
ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം: അപേക്ഷ 12 വരെ നീട്ടി
ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹൈസ്കൂളുകളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലെൻ അപേക്ഷ നൽകാനുള്ള സമയം 12ന് വൈകിട്ട് അഞ്ച് വരെ നീട്ടി. വിശദവിവരങ്ങൾക്ക്: ihrd.kerala.gov.in/ths.
കേരളസർവകലാശാല പരീക്ഷ മാറ്റി
12 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ഡിഗ്രി പരീക്ഷകൾ മാറ്റിവച്ചു.
പരീക്ഷാത്തീയതി
തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം 16 മുതൽ 28 വരെ നടത്താനിരുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷ മേയ് 4 മുതൽ 17 വരെ നടത്തും.
ടൈംടേബിൾ
നാലാം സെമസ്റ്റർ എം.പ്ലാനിംഗ് (2013 സ്കീം - സപ്ലിമെന്ററി) ഫെബ്രുവരി 2021 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/യു.ഐ.എം./ട്രാവൽ ആന്റ് ടൂറിസം/ഈവനിംഗ് - റെഗുലർ) പരീക്ഷയുടെ 2018 സ്കീം ഇന്റേൺഷിപ്പ് ആൻഡ് വൈവാവോസിയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 12, 13, 15 തീയതികളിൽ ഇ.ജെ - x (പത്ത്) സെക്ഷനിൽ എത്തിച്ചേരണം.
പരീക്ഷാഫീസ്
രണ്ടാം സെമസ്റ്റർ എം.വി.എ. (ആർട്ട് ഹിസ്റ്ററി), രണ്ടാം സെമസ്റ്റർ എം.വി.എ. (പെയിന്റിംഗ്) പരീക്ഷകൾക്ക് പിഴ കൂടാതെ 15 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.