stet

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഒഫ് അപ്ളൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ് സി (എം.എൽ.ടി) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ 18ന് തിരുവനന്തപുരത്ത് നടത്തും. സർവീസ് ക്വോട്ടയിൽ അപേക്ഷിക്കുന്നവരും പ്രവേശന പരീക്ഷ എഴുതണം. പ്രവേശന പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുന്നത് താതകാലികമായിട്ടായിരിക്കും. പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും 12 മുതൽ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്സ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്സിന് എസ്.എസ്.എൽ.സി/ കെ.ജി.ടി.ഇ പാസായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2021 ജൂലായ് 31ന് 40 വയസ് കവിയരുത്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഗവ. വനിതാ പോളിടെക്നിക് കോളേജിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് സെക്‌ഷനുമായോ 9400333230, 7560972412 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.

സ്‌പെഷ്യൽ അലോട്ട്‌മെന്റ്
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അലോട്ട്‌മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ്/കോഴ്സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ 13,14,15 തീയതികളിൽ നൽകണം. മുൻ അലോട്ട്‌മെന്റുകളിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ 16ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് : 0471-2560363, 364.

ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​ടെ​ക്നി​ക്ക​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​പ്ര​വേ​ശ​നം

ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​ടെ​ക്നി​ക്ക​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​പ്ര​വേ​ശ​നം​:​ ​അ​പേ​ക്ഷ​ 12​ ​വ​രെ​ ​നീ​ട്ടി
ഐ.​എ​ച്ച്.​ആ​ർ.​ഡി​യു​ടെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​ടെ​ക്നി​ക്ക​ൽ​ ​ഹൈ​സ്‌​കൂ​ളു​ക​ളി​ലെ​ ​എ​ട്ടാം​ ​ക്ലാ​സ് ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​ൺ​ലെ​ൻ​ ​അ​പേ​ക്ഷ​ ​ന​ൽ​കാ​നു​ള്ള​ ​സ​മ​യം​ 12​ന് ​വൈ​കി​ട്ട് ​അ​ഞ്ച് ​വ​രെ​ ​നീ​ട്ടി.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​i​h​r​d.​k​e​r​a​l​a.​g​o​v.​i​n​/​t​h​s.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ ​മാ​റ്റി


12​ ​ന് ​ന​ട​ത്താ​നി​രു​ന്ന​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ്.​എ​സ്/​ക​രി​യ​ർ​ ​റി​ലേ​റ്റ​ഡ് ​സി.​ബി.​സി.​എ​സ്.​എ​സ്.​ ​ഡി​ഗ്രി​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ചു.

പ​രീ​ക്ഷാ​ത്തീ​യ​തി
തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന​കേ​ന്ദ്രം​ 16​ ​മു​ത​ൽ​ 28​ ​വ​രെ​ ​ന​ട​ത്താ​നി​രു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഇ​ൻ​ ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ് ​പ​രീ​ക്ഷ​ ​മേ​യ് 4​ ​മു​ത​ൽ​ 17​ ​വ​രെ​ ​ന​ട​ത്തും.

ടൈം​ടേ​ബിൾ
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​പ്ലാ​നിം​ഗ് ​(2013​ ​സ്‌​കീം​ ​-​ ​സ​പ്ലി​മെ​ന്റ​റി​)​ ​ഫെ​ബ്രു​വ​രി​ 2021​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ​ ​(​ഫു​ൾ​ടൈം​/​യു.​ഐ.​എം.​/​ട്രാ​വ​ൽ​ ​ആ​ന്റ് ​ടൂ​റി​സം​/​ഈ​വ​നിം​ഗ് ​-​ ​റെ​ഗു​ല​ർ​)​ ​പ​രീ​ക്ഷ​യു​ടെ​ 2018​ ​സ്‌​കീം​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​ആ​ൻ​ഡ് ​വൈ​വാ​വോ​സി​യു​ടെ​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധന
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​യൂ​ണി​റ്റ​റി​ ​എ​ൽ​ ​എ​ൽ.​ബി​ ​പ​രീ​ക്ഷ​യു​ടെ​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള​വ​ർ​ ​ഫോ​ട്ടോ​ ​പ​തി​ച്ച​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡും​ ​ഹാ​ൾ​ടി​ക്ക​റ്റു​മാ​യി​ 12,​ 13,​ 15​ ​തീ​യ​തി​ക​ളി​ൽ​ ​ഇ.​ജെ​ ​-​ ​x​ ​(​പ​ത്ത്)​ ​സെ​ക്ഷ​നി​ൽ​ ​എ​ത്തി​ച്ചേ​ര​ണം.

പ​രീ​ക്ഷാ​ഫീ​സ്
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​വി.​എ.​ ​(​ആ​ർ​ട്ട് ​ഹി​സ്റ്റ​റി​),​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​വി.​എ.​ ​(​പെ​യി​ന്റിം​ഗ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പി​ഴ​ ​കൂ​ടാ​തെ​ 15​ ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 19​ ​വ​രെ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 21​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.