ഇരിട്ടി: ദീപിക ചീഫ് എഡിറ്റർ ഫാദർ ഡോ. ജോർജ് കുടിലിന്റെ പിതാവും പ്രമുഖ മദ്യവർജനസമിതി പ്രവർത്തകനും സഹകാരിയുമായ എടൂരിലെ കുടിലിൽ കുഞ്ഞാഗസ്‌തി (90) നിര്യാതനായി. കർഷക കോൺഗ്രസ് ആറളം മണ്ഡലം മുൻ പ്രസിഡന്റായിരുന്നു. മേഖലയിലെ കലാ-സാംസ്‌കാരിക-സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ഭാര്യ: പരേതയായ റോസമ്മ എടൂർ വിലങ്ങാട്ടുപാറ കുടുംബാംഗം. മറ്റു മക്കൾ: ജോസ് (എടൂർ), മേരി (തളിപ്പറമ്പ്), സെലിൻ (റിട്ട. അദ്ധ്യാപിക, ചെറുപുഷ്പം യു.പി സ്കൂൾ, ചന്ദനക്കാംപാറ), പരേതനായ മാത്യു അഗസ്റ്റിൻ (മുൻ സീനിയർ സബ് എഡിറ്റർ, മലയാള മനോരമ), ഷെർലി (വെള്ളാട്), ട്രീസ (അങ്ങാടിക്കടവ്), ലീന (അങ്ങാടിക്കടവ്). മരുമക്കൾ: ത്രേസ്യാമ്മ വരിക്കമാക്കൽ (വെളിമാനം), സണ്ണി കരിയിലക്കൊവുങ്കൽ (മാക്ഫാസ്റ്റ്, തിരുവല്ല), മാത്യു വടക്കേക്കര (റിട്ട. പ്രധാനാദ്ധ്യാപകൻ, ചെറുപുഷ്പം യു.പി സ്കൂൾ, ചന്ദനക്കാംപാറ), റാണി വർഗീസ് ഞള്ളിമാക്കൽ (ചെമ്പന്തൊട്ടി, എസ്.എച്ച്.എച്ച്.എസ്.എസ്, തലശേരി), ജീജോ കോലത്ത് കണിയാകുഴി (വെള്ളാട്), ജെയ്സൺ ഇരുപ്പക്കാട്ട് (അങ്ങാടിക്കടവ്), ഷാജി വണ്ടൻമാക്കൽ (സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്, വെളിമാനം). സഹോദരങ്ങൾ: സിസ്റ്റർ എസ്തേർ എസ്.ആർ.എ (വാരാണസി), ഫാ. ജോൺ കുടിലിൽ സി.എസ്.ടി (ജയ് പൂർ), പരേതനായ സ്കറിയ.