കണ്ണൂർ : പാനൂരിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതക്കേസിലെ രണ്ടാംപ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.. രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ വളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയത്.. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസി കൂടിയാണ് രതീഷ് കൂലോത്ത്.
കേസിൽ രതീഷ് ഉൾപ്പെടെ 24 പ്രതികൾ ഒളിവിലായിരുന്നു. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കെയാണ് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരും ലീഗ് പ്രവർത്തകരും ചേർന്ന് പിടിച്ചുകൊടുത്ത ഒരു പ്രതിയല്ലാതെ മറ്റാരെയും പൊലീസ് ഇതുവരെ കസ്റ്റഡിയിൽ പോലും എടുത്തിട്ടില്ലെന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു.