തിരുവനന്തപുരം : മന്ത്രി കെ. ടി. ജലീലിനെതിരെയുള്ള ലോകായുക്തയുടെ വിധിയിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ലീഗ് ഉന്നയിച്ച ആരോപണം ഉണ്ടയില്ലാ വെടിയെന്നുപറഞ്ഞ് ഒഴിഞ്ഞിരുന്ന ജലീലിന് നെഞ്ചിൽ തറച്ചപ്പോൾ ഉണ്ടയുള്ള വെടിയാണെന്ന് ബോദ്ധ്യമായിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.
സത്യം വിജയിച്ചുവെന്നാണ് ലോകായുക്തവിധിയിലൂടെ വ്യക്തമാകുന്നത്. മന്ത്രി അധികാര ദുർവിനിയോഗം കാണിച്ചു, സ്വജനപക്ഷപാതം കാണിച്ചു, സത്യപ്രതിജ്ഞ ലംഘനം കാണിച്ചു തുടങ്ങി യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം പൂർണമായും ശരിവെക്കുന്നതാണ് വിധിയെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. നിയമപോരാട്ടത്തിന്റേയും സത്യത്തിന്റേയും വിജയമാണിത്. മന്ത്രി ഇത്രയും കാലം പറഞ്ഞത് കളവാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ജനങ്ങളോട് മാപ്പ് പറയണം. ആരോപണം ഉന്നയിച്ച ദിവസം മുതൽ കൈപ്പറ്റിയ പണം മുഴുവൻ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ കെ.ടി. ജലീൽ തയ്യാറാകണമെന്നും ഫിറോസ് പറഞ്ഞു