അമേരിക്കയുടെ വൈസ് പ്രസിഡന്റുും ഇന്ത്യൻ വംശജയുമായ കമലഹാരിസിന്റെ ഒരു വീട് കൂടി വില്പനയ്ക്ക്. വാഷീംഗ്‌ടൺ ഡി.സിയിലെ കമല ഹാരിസിന്റെ വസതിയാണ് വില്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.. 2 മില്യൺ ഡോളർ , ഏകദേശം എഴുകോടി രൂപയാണ് വസതിക്ക് പ്രതീക്ഷിക്കുന്ന വില.
കമല ഹാരിസും ഭർത്താവ് ഡഗ്ലസും വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് വില്പന.. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഗസ്റ്റ് ഹൗസിലായിരുന്നു കമലയും കുടുംബവും താമസിച്ചിരുന്നത്. വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടതിനെ തുടർന്നായിരുന്നു ഇത്.
അമേരിക്കൻ സെനറ്ററായിരിക്കെ 2017ൽ 1.77 മില്യൺ ഡോളറിനാണ് കമല ഹാരിസ് ഡി.സി കോണ്ടോ എന്ന ഈ വസതി വാങ്ങിയത്..രണ്ട് കിടപ്പുമുറികളുള്ള 1731 ചതുരശ്രഅടിയുള്ള കെട്ടിടത്തിൽ ഓക് തടി കൊണ്ടുള്ള ഫ്ലോറുകളും ഇറ്റാലിയൻ കാബിനറ്റുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.. വാഷിംഗ്ചൺ ഡിസിയുടെ പടിഞ്ഞാറ് ഭാഗത്ത വെസ്റ്റ്‌ലൈറ്റ് എന്ന കെട്ടിടത്തിാണ് കമല ഹാരിസന്റെ അപ്പാർട്ട്മെന്റ്. കിച്ചൺ സൗകര്യങ്ങളോട് കൂടിയ സ്വകാര്യ ക്ലബ് റൂം, റൂഫ് ടോപ്പ് പൂൾ എന്നീ സൗകര്യങ്ങളും ഇവിടെയുണ്ട്. വൈസ് പ്രസിഡന്റ് ആകുന്നിന് തൊട്ടുമുമ്പ് വരെ ലോസ് ആഞ്ചലസിലെ ബ്രെന്റ് വുഡിലാണ് കമലയും കുടുംബവും താമസിച്ചിരുന്നത്. ഈ വസതി ഇപ്പോഴും ഇവരുടെ പേരിൽ തന്നെയാണ്.
കഴിഞ്ഞ മാസം സാൻ ഫ്രാൻസിസ്കോയിലെ മറ്റൊരു വസതി 5.95 കോടി രൂപയ്ക്ക് വിറ്റിരുന്നു
1998 ൽ നിർമ്മിച്ച ഈ വസതിക്ക് ഒരു കിടപ്പുമുറി, രണ്ട് കുളിമുറി, ലിവിങ് എന്നിവയടക്കം 1,069 ചതുരശ്രയടി വിസ്തീർണ്ണമുണ്ട്. ഒരു ഹോം ഓഫീസ്, കിച്ചൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഗാരേജ് പാർക്കിംഗ് സംവിധാനങ്ങളും കൊണ്ടോ എന്ന ഈ കെട്ടിടത്തിലുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കെട്ടിടത്തിന് പുതിയ മേൽക്കൂര, ഗാരേജ് വാതിൽ, ഇന്റർകോം തുടങ്ങിയ സംവിധാനങ്ങൾ പിടിപ്പിച്ചിരുന്നു.