ജോജു ജോർജ്, അജു വർഗീസ്, നിരഞ്ജ് രാജു എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അജു വർഗീസും ഷമ്മി തിലകനുമാണ് ഈ രംഗത്തിലുളളത്. 'സന്ദേശം' എന്ന സിനിമയിലെ പ്രശസ്ത ഡയലോഗും നടൻ ശങ്കരാടിയുടെ ചിത്രവും ചേർന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ തുടക്കം മുതലേ ശ്രദ്ധേയമായിരുന്നു. പൂർണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും അഖിൽ മാരാരാണ് നിർവഹിക്കുന്നത്.
ഛായാഗ്രഹണം നിർവഹിക്കുന്നത് വിഷ്ണു നാരായണനാണ്. കൈതപ്രം, മുരുകൻ കാട്ടാകട എന്നിവരുടെ വരികൾക്ക് ഒ.കെ. രവിശങ്കർ സംഗീതം പകരുന്നു. ശങ്കർ മഹാദേവൻ, മധു ബാലകൃഷ്ണൻ, രാജലക്ഷ്മി , ജോസ് സാഗർ , ഖാലിദ് എന്നിവരാണ് ഗായകർ. എഡിറ്റിംഗ് ലിജോ പോൾ. യോഹൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ ഗീവർഗീസ് യോഹന്നാനാണ് നിർമാണം