ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും.
രാത്രി 7.30 മുതൽ മുംബയിലാണ് മത്സരം.
കഴിഞ്ഞ സീസണിൽ പിന്നിൽ നിന്ന് രണ്ടാമതായിപ്പോയ മോശം പ്രകടനത്തിന് പകരം ചോദിക്കാനാണ് എം.എസ്.ധോണിയും സംഘവും പുതിയ സീസണിൽ പാഡ് കെട്ടുന്നത്.
മറുവശത്ത് കഴിഞ്ഞ വർഷം റണ്ണറപ്പായ ഡൽഹി ഈ സീസണിൽ കൈവിട്ട കിരീടം പിടിച്ചെടുക്കാനാണിറങ്ങുന്നത്.
ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം യുവതാരം റിഷഭ് പന്താണ് ഈ സീസണിൽ ഡൽഹിയെ നയിക്കുന്നത്.
ഐ.പി.എല്ലിൽ നിന്ന് പിൻമാറിയ പാറ്റ് കമ്മിൻസിന് പകരം ജേസൺ ബെഹ്റൻഡ്രോഫിനെ ചെന്നൈ ടീമിലെടുത്തിട്ടുണ്ട്.
വിഷ്ണു വിനോദാണ് ഡൽഹിയിലെ മലയാളി സാന്നിധ്യം. കെ.എം ആസിഫ് ചെന്നൈ സൂപ്പർ കിംഗ്സിലുമുണ്ട്.