kk

ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാദൾ എന്ന തമിഴ് മുത്തശ്ശിയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതോടെ ആളുകൾ സ്നേഹപൂർവ്വം ഇവരെ ഇഡ്ഡലിയമ്മ എന്ന് വിളിച്ചുതുടങ്ങി. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും ഇഡ്ഡലിയമ്മയെക്കുറിച്ചുള്ള വാർത്ത് ശ്രദ്ധയിൽപ്പെട്ടവരിൽ ഉണ്ടായിരുന്നു. മുത്തശ്ശിക്ക് വീടും പുതിയ കടയും വച്ചുനൽകുമെന്ന് ആനന്ദ് മഹീന്ദ്ര വാക്കും നൽകി. അത് പൂർത്തീകരിക്കുന്നതിന്റെ ആദ്യ നടപടി പൂർത്തിയായതായി ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

മഹീന്ദ്രയുടെ തന്നെ സ്ഥാപനമായ മഹീന്ദ്ര ലിവിംഗ്സ്‌പേസസ് ഭൂമി കണ്ടെത്തി, കഴിഞ്ഞ ദിവസം രജിസ്‌ട്രേഷനും കഴിഞ്ഞു. ഇനി അവിടെ ഇഡ്ഡലിയമ്മയ്ക്ക് വീട് വളരെ വേഗം നിർമിച്ചു നൽകും. മറ്റുള്ളവർക്ക് പ്രചോദനമായി ജീവിക്കുന്ന ഇഡ്ഡലിയമ്മയുടെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതിൽ സന്തോഷമുണ്ട് എന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റിൽ പറയുന്നു..

തമിഴ്‌നാട്ടിലെ ഒരു ദരിദ്ര ഗ്രാമമായ വടിവേലുപാളയത്ത് തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ധാരാളം തൊഴിലാളികൾ ഉണ്ട്. അവരിൽ പലരും പ്രഭാതഭക്ഷണം ഒഴിവാക്കി, കൂലി മിച്ചം പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്, കമലാദൾ ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും ചട്ണിയും തന്റെ കടയിൽ വിതരണം ചെയ്യാൻ ആരംഭിച്ചത്. ഇപ്പോൾ മുപ്പതുവർഷത്തിനു ശേഷവും ഈ രീതി തുടരുന്നു വിറകടുപ്പിൽ പാചകം ചെയ്ത് തുച്ഛമായ വിലയ്ക്ക് ഇഡ്ഡലി വിൽക്കുന്ന സ്ത്രീയുടെ വാർത്ത കണ്ട ആനന്ദ് മഹീന്ദ്ര ഇവർക്ക് സഹായം വാഗ്ദാനം ചെയ്തു. മഹീന്ദ്രയുടെ ട്വീറ്റ് കണ്ട ഭാരത് ഗ്യാസ് കോയമ്പത്തൂർ ഇഡ്ഡലി അമ്മക്ക് പുതിയ ഗ്യാസ് കണക്ഷനും നൽകിയിരുന്നു.

Only rarely does one get to play a small part in someone’s inspiring story, and I would like to thank Kamalathal, better known as Idli Amma, for letting us play a small part in hers. She will soon have her own house cum workspace from where she will cook & sell idlis (1/3) https://t.co/vsaIKIGXTp

— anand mahindra (@anandmahindra) April 2, 2021