മിക്കപ്പോഴും നമ്മൾ വെറുതെ കളയാറുള്ള കഞ്ഞിവെള്ളത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ധാരാളം നാരുകളും അമിനോ ആസിഡുകളും പ്രോട്ടീനും കാർബോഹൈഡ്രേറ്റുകളും അന്നജവും കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിച്ച് വൈറൽപനി അകറ്റാൻ കഞ്ഞിവെള്ളം ശീലമാക്കാം.
നിർജലീകരണം തടഞ്ഞ് ക്ഷീണമകറ്റാൻ കഞ്ഞിവെള്ളം സഹായിക്കും. ഡയേറിയ, വയറിളക്കം പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കാനും ഫലപ്രദമാണ്. തണുപ്പിച്ച കഞ്ഞിവെള്ളം തുണിയിൽ മുക്കി തുടയ്‌ക്കുന്നത് എക്സിമ നിമിത്തമുണ്ടാകുന്ന ചൊറിച്ചിലിന് പരിഹാരമാണ്.
രാവിലെ വെറുംവയറ്റിൽ കഞ്ഞിവെള്ളം കുടിക്കുന്നത് മാനസികമായി ഉണർവും ഉന്മേഷവും നൽകും. മലബന്ധം അകറ്റാനും ഇത് സഹായിക്കും. ചർമ്മത്തിലെ ചുളിവും മറ്റു ചർമ്മപ്രശ്നങ്ങളും തടയാൻ കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം മസാജ് ചെയ്യാം. മുടി കൊഴിച്ചിൽ തടയാനും മുടിയ്‌ക്ക് മിനുസം നേടാനും ഉത്തമം.