veena-s-nair

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്റർ ഉപയോഗിക്കാതെ ആക്രികടയിൽ വിറ്റ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കുറവൻകോണം മണ്ഡലം ട്രഷറർ വി ബാലുവിനെതിരെയാണ് നടപടി. ഡി സി സി നിയോഗിച്ച അന്വേഷണസമിതിയുടെ നിർദേശത്തിന്റ അടിസ്ഥാനത്തിലാണിത്.

കെ പി സി സിയും വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്‌ചയാണ് നന്തൻകോട്ടെ ആക്രികടയിൽ സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്റർ കണ്ടെത്തിയത്. വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാൻ കൊടുത്ത പോസ്റ്റർ ബാലു ഉപയോഗിക്കാതെ വിൽക്കുകയായിരുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം.