rss

നാഗ്പൂർ: ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അദ്ദേഹത്തെ നാഗ്പൂരിലെ കിംഗ്‌സ് വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ എസ് എസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

എഴുപതുകാരനായ മോഹൻ ഭാഗവതിന് രോഗലക്ഷണങ്ങളുണ്ടെന്നും, പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ട്വിറ്ററിൽ വ്യക്തമാക്കുന്നു. കഴിഞ്ഞമാസം ഏഴിന് മോഹൻ ഭാഗവത് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

राष्ट्रीय स्वयंसेवक संघ के परमपूजनीय सरसंघचालक डॉ. मोहनजी भागवत आज दोपहर कोरोना पॉज़ीटिव हुये है। अभी उन्हें कोरोना के सामान्य लक्षण हैं तथा वे सामान्य जाँच और सावधानी के नाते नागपुर के किंग्ज़वे अस्पताल में भर्ती हुए हैं।

— RSS (@RSSorg) April 9, 2021