ഇൻസ്റ്റഗ്രാമിൽ ഇൻസ്റ്റന്റ് ഹിറ്റായ പ്ളാങ്ക് ചലഞ്ചിന്റെ ഭാഗമായി അഭിനേത്രി കനിഹയും. കൈമുട്ട് വരെ നിലത്തമർത്തി പുഷ് അപ്പിന്റെ മാതൃകയിലുള്ള വ്യായാമം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത ശേഷം അതേപോലെ 'പ്ളാങ്ക് എക്സർസൈസ്" ചെയ്യാൻ ചങ്ങാതിമാരെ ചലഞ്ച് ചെയ്യുന്നതാണ് പ്ളാങ്ക് ചലഞ്ച്. കനിഹയുടെ പ്ളാങ്ക് ചലഞ്ച് വീഡിയോ ആരാധകർക്കിടയിൽ തരംഗമായത് അതിവേഗമാണ്.
തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ച് കഴിഞ്ഞ കനിഹ പിന്നണി ഗാനരംഗത്തും തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
1999-ൽ മിസ് മധുരയായി തിരഞ്ഞെടുക്കപ്പെട്ട കനിഹ 2001-ൽ നടന്ന മിസ്. ചെന്നൈ മത്സരത്തിൽ റണ്ണർ അപ്പ് ആകുകയും ചെയ്തു.
മണിരത്നം നിർമ്മിച്ച് സുശിഗണേശൻ സംവിധാനം ചെയ്ത ഫൈവ് സ്റ്റാർ എല്ല തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറിയ കനിഹയെ മലയാളികളുടെ പ്രിയങ്കരിയാക്കിയത് പഴശിരാജയാണ്.