737-max

വാഷിംഗ്ടൺ: വിമാന കമ്പനിയായ ബോയിംഗിന്റെ 737 മാക്​സ്​ വിമാനങ്ങളിൽ പുതിയഇലക്ട്രിക് തകരാർ കണ്ടെത്തി. ഇത്​ മൂലം നിലവിൽ സർവീസ്​ നടത്തുന്ന ബോയിംഗിന്റെ നിരവധി 737 മാക്​സ്​ വിമാനങ്ങൾ നിലത്തിറക്കി.ബാക്ക്​ പവർ കൺട്രോൾ സിസ്റ്റത്തിലാണ്​ തകരാറുള്ളത്​​.

അമേരിക്കയിലെ സൗത്ത്​വെസ്റ്റ്​ എയർലൈൻ, അമേരിക്കൻ എയർലൈൻ തുടങ്ങിയ കമ്പനികളുടേയെല്ലാം വിമാനങ്ങൾ നിലത്തിറക്കി. എന്നാൽ, മുഴുവൻ വിമാനങ്ങൾക്കും തകരാർ ബാധിച്ചിട്ടില്ലെന്നാണ് സൂചന. 16ഓളം വിമാനങ്ങൾക്ക്​ നിലവിൽ തകരാർ കണ്ടെത്തി​യെന്നാണ്​​ റിപ്പോർട്ട്.​ നേരത്തെ ഫ്ലൈറ്റ്​ കൺട്രോൾ സിസ്റ്റത്തിൽ തകരാറുണ്ടായതിനെ തുടർന്ന്​ ബോയിംഗിന്റെ 737 മാക്​സ്​ വിമാനങ്ങൾക്ക്​ രണ്ട്​ വർഷത്തോളം സർവീസ്​ വിലക്കിയിരുന്നു​. രണ്ടാമതും പ്രതിസന്ധിയുണ്ടായതോടെ ബോയിംഗിന്‍റെ ഓഹരി വിലയിൽ ഒരു ശതമാനത്തോളം ഇടിവുണ്ടായി.