greta

സ്റ്റോക്ക്‌ഹോം: വാക്സിൻ വിതരണത്തിലെ അസമത്വത്തിൽ പ്രതിഷേധിച്ച് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നറിയിച്ച് സ്വീഡിഷ് കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുന്‍ബര്‍ഗ്.

ലോകത്ത് എല്ലാവർക്കും തുല്യമായി വാക്‌സിൻ നൽകുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാൻ രാജ്യങ്ങൾ തയ്യാറാകുന്നില്ലെന്നും ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നും ഗ്രെറ്റ പറഞ്ഞു. ‘യോഗത്തിൽ പങ്കെടുക്കാൻ ഏറെ താൽപര്യമുണ്ട്. എന്നാൽ എല്ലാവർക്കും ഒരേപോലെ പങ്കെടുക്കാനാവാത്ത സാഹചര്യമാണ്. ഈ അവസ്ഥയിൽ ഉച്ചകോടി നീട്ടിവയ്ക്കണം - ഗ്രെറ്റ വ്യക്തമാക്കി.

നേരത്തെ വാക്‌സിൻ വിതരണത്തിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു.

‘ലോകവ്യാപകമായി വാക്‌സിനേഷൻ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇപ്പോൾ എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ സമത്വത്തോടെയല്ല വാക്‌സിനേഷൻ നടക്കുന്നതും - ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം മേധാവി മൈക്കിൾ റയാൻ പറഞ്ഞു.