vaccine

കുവൈറ്റ് സിറ്റി: വാക്സിൻ എടുക്കാത്തവർക്ക് യാത്രാനിരോധനം ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് ആരോഗ്യമന്ത്രി ഷേഖ് ഡോ.ബാസിൽ അൽ സബാഹ്. അത്തരം പ്രചാരണം അടിസ്ഥാനരഹിതമാണ്. അതേസമയം റഷ്യൻ വാക്സിനായ സ്പുട്നിക്കിന് കുവൈറ്റിൽ അംഗീകാരമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്തിലെ പ്രമുഖ ആരോഗ്യ സംഘടനകളൊന്നും സ്പുട്നിക്കിന് അംഗീകാരം നൽകിയിട്ടില്ല. വാക്സിനുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ദ്ധ സമിതിയും സ്പുട്നിക്കിന് അംഗീകാരം നൽകിയിട്ടില്ല. രാജ്യത്ത് ഇതുവരെ 706000 പേർക്ക് വാക്സിൻ നൽകി. ജനസംഖ്യയുടെ 16.5% ആണിത്. വാക്സിൻ സ്വീകരിച്ചവരിൽ കൂടുതൽ പേരും പ്രായമുള്ളവരാണ്. അതിനാൽ കൊവിഡ് ബാധിച്ച് ഐ.സി.യു‌വിൽ പ്രവേശിപ്പിക്കുന്നവരിൽ പ്രായമുള്ളവരുടെ എണ്ണം കുറഞ്ഞതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.