earthquake

ജക്കാർത്ത: ഇന്തൊനേഷ്യഷ്യയിലെ ജാവാ ദ്വീപിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി. എന്നാൽ സുനാമി ഭീഷണിയില്ലെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവെ അറിയിച്ചു.

കിഴക്കൻ ജാവയിലെ മലാംഗ് പട്ടണത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ 82 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ദശലക്ഷണക്കിന് പേർ താമസിക്കുന്ന പട്ടണമാണ് മലാംഗ്. എന്നാൽ, ഇതുവരെ ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല.