madhavan

ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആധാരമാക്കി ആർ. മാധവന്റെ ട്രൈ കളർ ഫിലീസും ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിൽ നടൻ മാധവൻ സംവിധാനം ചെയ്യുന്ന 'റോക്കറ്ററി ദി നമ്പി എഫക്ട്' സിനിമയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

വളരെ പ്രധാനപ്പെട്ട വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നതെന്നും കൂടുതൽ ആളുകൾ ഇതിനെ കുറിച്ച് അറിയണമെന്നും മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മാധവൻ ചെയ്ത ട്വീറ്റിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

നമ്പി നാരായണനും മാധവനും കഴിഞ്ഞ ദിവസമായിരുന്നു പാർലമെന്റിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടത്. ഇരുവരും മോദിയോടൊപ്പമി​രിക്കുന്ന ചിത്രവും മാധവൻ ട്വീറ്റ് ചെയ്തിരുന്നു.
തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വ്യത്യസ്തമായി ചിത്രീകരിച്ച സിനിമ മലയാളം തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

നാലുവർഷമായി അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മാധവൻ തന്നെയാണ്. ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 100 കോടിക്ക് മുകളിലാണ് സിനിമയുടെ ചിലവെന്നാണ് റിപ്പോർട്ട്.
ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരുഖ് ഖാൻ ചെയ്യുന്ന റോളിൽ തമിഴിൽ സൂര്യ ആണ് എത്തുന്നത്.